Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Girl Dies

കാ​റി​ടി​ച്ച് മ​തി​ല്‍ ത​ക​ര്‍​ന്ന് നാ​ല് വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വം; യു​വ​തി അ​റ​സ്റ്റി​ല്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ന്ന​തി​നി​ടെ ഏ​റാ​ന്തോ​ട് വ​ച്ച് കാ​റി​ടി​ച്ച് വീ​ടി​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ന്ന് നാ​ല് വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​റാ​ന്തോ​ട് തെ​ക്ക​ന്‍ ഹൗ​സി​ല്‍ ആ​യി​ഷ റ​ഹ്ന​യെ​യാ​ണ് മ​ങ്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. അ​ങ്ങാ​ടി​പ്പു​റം ഏ​റാ​ന്തോ​ട് തോ​ട്ടു​ങ്ങ​ല്‍ ഹൗ​സി​ല്‍ സെ​യ്ഫു​ദ്ദീ​ന്‍റെ മ​ക​ള്‍ ഇ​ഫ്‌​സ ഫാ​ത്തി​മ (നാ​ല്) യാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11നാ​ണ് സം​ഭ​വം. അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​ന​മോ​ടി​ച്ച് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തി​നു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. യു​വ​തി ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ന്ന​തി​നാ​ല്‍ ലൈ​സ​ന്‍​സ് ഇ​ല്ലെ​ന്നും ലേ​ണേ​ഴ്‌​സ് ലൈ​സ​ന്‍​സ് മാ​ത്ര​മാ​ണു​ള്ള​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. സെ​യ്ഫു​ദ്ദീ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ള്‍ പ​ത്താം ക്ലാ​സി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ അ​വ​രു​ടെ വീ​ട്ടി​ല്‍‌‌​വ​ച്ച് മ​ധു​രം പ​ങ്കു​വ​ച്ച് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങു​മ്പോ​ഴാ​ണ് ആ​യി​ഷ റ​ഹ്ന ഓ​ടി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലും ഗേ​റ്റും ഇ​ടി​ച്ച് ത​ക​ര്‍​ത്ത​ത്. കു​ട്ടി ഇ​തി​നി​ട​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​ല്‍​കെ​ജി​യി​ല്‍ ചേ​രാ​നാ​യി യൂ​ണി​ഫോം ഉ​ള്‍​പ്പ​ടെ വാ​ങ്ങി സ്‌​കൂ​ള്‍ തു​റ​ക്കാ​ന്‍ കാ​ത്തി​രി​ക്കു​മ്പോ​ള്‍ സം​ഭ​വി​ച്ച ഇ​ഫ്‌​സ ഫാ​ത്തി​മാ​യു​ടെ മ​ര​ണം കു​ടും​ബ​ത്തെ ത​ള​ര്‍​ത്തി.

Latest News

Corehub Up